ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശനം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വീറ്റിലൂടെയാണ് തനിക്ക് സംഭവിച്ച തെറ്റ് തരൂര്‍ അംഗീകരിച്ചത്. ‘തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും മറ്റ് പല ട്വീറ്റുകളുടെയും’ അടിസ്ഥാനത്തിലായിരുന്നു തെറ്റായ പ്രതികരണം തൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ശശി തരൂർ തുറന്നു സമ്മതിച്ചു.
കിഴക്കന്‍ ഭാഗത്തിന്റെ വിമോചനത്തിലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് സൂചിപ്പിച്ചു ഇന്നലെയാണ് തരൂര്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്. എന്നാൽ, അദ്ദേഹം ഇതുസംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. തരൂർ ഇത് ശ്രദ്ധിക്കാതെയാണ് കുറിപ്പിട്ടത്. അമളി മനസിലായതോടെ, തരൂർ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു.
Also Read:തുടർ ചികിത്സയ്ക്കായി രാഷ്ട്രപതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും
ക്ഷമിക്കണം, ‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ സംഭാവന പൊതുസമൂഹത്തിന് അറിയാം’ എന്ന് നരേന്ദ്രമോദി പറഞ്ഞുവെന്ന വാര്‍ത്ത പങ്കിട്ടുകൊണ്ട് തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള യശോരേശ്വരി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
I don’t mind admitting when I’m wrong. Yesterday, on the basis of a quick reading of headlines &tweets, I tweeted “everyone knows who liberated Bangladesh,” implying that @narendramodi had omitted to acknowledge IndiraGandhi. It turns out he did: https://t.co/YE5DMRzSB0 Sorry!
— Shashi Tharoor (@ShashiTharoor) March 27, 2021
Post Your Comments