ന്യൂഡല്‍ഹി: കോവിഡിനെതിരായ രണ്ടാമത്തെ പ്രതിരോധ വാക്‌സിന്‍ കോവോവാക്‌സ് സെപ്റ്റംബറോടെ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനെവാല. അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ നോവോവാക്‌സുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചതായും അഡാര്‍ പൂനെവാല ട്വീറ്റ് ചെയ്തു.
read also : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും
കൊവോവാക്‌സിന്റെ പരീക്ഷണം ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കയിലും യുകെയിലും നടത്തിയിരുന്നു. ഇവിടങ്ങളിലെ പരീക്ഷങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അഡാര്‍ പൂനവാല അവകാശപ്പെട്ടു. ഓക്‌സ്‌ഫെഡ് സര്‍വകലാശാല, അസ്ട്രാസെനേക്ക എന്നിവയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് രാജ്യത്ത് ആദ്യമായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ പുറത്തിറക്കിയത്.
Post Your Comments