Latest NewsNewsIndia

രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം; വ്യാപനം തടയാന്‍ അഞ്ചിന പദ്ധതികളുമായി കേന്ദ്രം

പൊതുയിടങ്ങളില്‍ 44 ശതമാനം ആളുകള്‍ മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പരിശോധന വര്‍ധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസൊലേഷന്‍, സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, ഒരു വര്‍ഷമായി കോവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷീണം അകറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക, പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്സിനേഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നിവയാണ് നടപടികള്‍.

Read Also: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക​ ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. രോഗികളുടെ 71 ശതമാനവും ഈ ജില്ലകളിലാണ്. കഴിഞ്ഞ ആഴ്ചയിലെ രോഗബാധിതരില്‍ 59.8 ശതമാനവും മഹാരാഷ്ട്രയിലെ 25 ജില്ലകളിലാണ്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ 44 ശതമാനം ആളുകള്‍ മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്. മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്താകെ 4,52,647 പേരാണ് നിലവില്‍ രോഗം ബാധിച്ചത് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button