ന്യൂഡൽഹി : രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശം. സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുക എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതി സംവരണ ഇല്ലാതായേക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം.
സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തേക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങൾ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Read Also : ബ്യൂട്ടി പാര്‍ലറില്‍ നിന്നു സിനിമാ സ്‌റ്റൈലില്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി അവസാനം കുടുങ്ങി
ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
Post Your Comments