KeralaNattuvarthaLatest NewsNews

‘പെട്ടു നിൽക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോൾ അങ്ങനെ കാണിക്കരുതല്ലോ’; സ്മിജക്ക് പറയാനുള്ളത് ഇങ്ങനെ

ആറു കോടി രൂപയുടെ ബമ്പർ സമ്മാനമാടിച്ച ടിക്കറ്റ് ഉടമയ്ക്ക് നൽകിയ മനസ്സിനെ പുകഴ്ത്തുകയാണ് മലയാളികൾ, എന്നാൽ ഇന്നത്തെ കാലത്ത് ഇത്ര സത്യസന്ധയാകേണ്ട ആവശ്യമില്ല എന്നും ചിലർ പറയുന്നു.
സമ്മാനമടിച്ച ലോട്ടറി ഉടമയായ ചന്ദ്രന്റെ വീട്ടിൽ കൊടുത്ത് തിരിച്ചു വരുമ്പോൾ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണെന്ന് സ്മിജ പറയുന്നു. ചുണങ്ങംവേലിയിൽ വഴിയോരത്ത് ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന സ്മിജയുടെ വാക്കുകളിൽ നഷ്ടബോധം ഒട്ടുമില്ല. സത്യസന്ധത തെളിയിക്കാൻ താൻ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തെന്ന തോന്നലില്ലെന്നും സ്മിജ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യക്കെതിരെ പോരാടാൻ ഭീകരർക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാൻ പാക്കിസ്ഥാന്‍‍ ഒരുങ്ങുന്നതായി വിവരം

‘ലോട്ടറി എന്തിനാണ് നീ കൊടുത്തേ എന്നു ചോദിച്ച ഒരുപാടു പേരുണ്ട്.

ഇവിടെ കടയിൽ വന്നവരൊക്കെ അങ്ങനെ ചോദിച്ചിക്കുന്നുണ്ട്. ബന്ധുവായ ഒരു ചേട്ടൻ വിളിച്ചു ചെറുതായി വഴക്കും പറഞ്ഞു– ഇവിടെ ഇത്രയും സത്യസന്ധത പാടില്ലെന്നു പറഞ്ഞ്. അത് ആ ചേട്ടൻ വാങ്ങിയ ടിക്കറ്റായതുകൊണ്ടു കൊടുത്തു എന്നാണ് എല്ലാവരോടും പറഞ്ഞത്.

അദ്ദേഹത്തിന് അവകാശപ്പെട്ടത് അദ്ദേഹത്തിനുതന്നെ കൊടുക്കണ്ടേ? പിന്നെ എനിക്ക് ആ ചേട്ടനോട് അങ്ങനെ ചെയ്യാൻ പറ്റില്ല. ഒരു പ്രാവശ്യം 120 ടിക്കറ്റ് ബാക്കി വന്നപ്പോൾ ആ ചേട്ടനും കൂടെയുള്ളവരും കൂടിയാണ് 50 ടിക്കറ്റെടുത്തത്. രണ്ടു പ്രാവശ്യം അങ്ങനെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബംപർ ടിക്കറ്റ് പത്തെണ്ണം എടുത്തിട്ടുണ്ട്. പെട്ടു നിൽക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോൾ അങ്ങനെ കാണിക്കരുതല്ലോ.

പുതുക്കിയ ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനായി സർക്കാർ ക്രമീകരണം; ദുഃഖവെള‌ളിക്കും ഈസ്‌റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും

ടിക്കറ്റ് കൊടുത്തതിൽ ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റ് കൊടുത്തതിന് ഭർത്താവ് രാജേശ്വരൻ ഒരിക്കൽപോലും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം കൂടി ഉള്ളപ്പോഴാണ് ചന്ദ്രൻ ചേട്ടനെ ലോട്ടറി അടിച്ച വിവരം വിളിച്ചു പറഞ്ഞത്’. സംഭവം അറിഞ്ഞ് നിരവധിപ്പേർ അഭിനന്ദിക്കാനെത്തിയിരുന്നതായും സ്മിജ പറയുന്നു.

shortlink

Post Your Comments


Back to top button