KeralaLatest NewsNews

‘പുതിയ കേരളം മോദിക്കൊപ്പം,ക്ഷേത്രഭരണം സർക്കാരിൽ നിന്ന് വിശ്വാസികൾക്ക് കൈമാറും’: ജെപി നദ്ദ

ജൻ ധൻ യോജന വഴി രണ്ട് ലക്ഷം രൂപ കേരളത്തിലെ സ്ത്രീകൾക്ക് കൊവിഡ് കാലത്ത് നൽകി, പ്രതിമാസം 500 രൂപ വീതം.

തൊടുപുഴ: കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡുകളുടെ കൈയ്യിൽ നിന്നും ക്ഷേത്ര ഭരണം വിശ്വാസികൾക്ക് കൈമാറുമെന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ. തൊടുപുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ എൽഡിഎഫും യുഡിഎഫും വിശ്വാസികൾക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സർക്കാർ അഞ്ച് കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സർക്കാർ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാൻ യു ഡി എഫുകാരെ ആരെയും തെരുവിൽ കണ്ടില്ലെന്നും നദ്ദ പറഞ്ഞു.

പുതിയ കേരളം മോദിക്കൊപ്പം നിൽക്കും. നിപ്പ, പ്രളയം എന്നിവ വന്നപ്പോൾ കേന്ദ്രസർക്കാർ കേരളത്തിലെ ജനത്തിനൊപ്പം നിന്നു. ശബരിമലയിൽ അപകടമുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ശബരിമലയിൽ വന്നില്ല. പുറ്റിങ്ങൽ ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ നരേന്ദ്ര മോദി കേരളത്തിലെത്തി. ഗൾഫിൽ മലയാളികൾ കുടുങ്ങിയപ്പോൾ സഹായിക്കാൻ മോദി സർക്കാർ ഓടിയെത്തി. ഫാദർ ടോമിനെയും അലക്സിനെയും നഴ്സുമാരെയും കേരളലെത്തിച്ചത് ചില ഉദാഹരണങ്ങൾ മാത്രം.

സ്വച്ഛ് ഭാരത് മിഷനിലൂടെ 20 ലക്ഷം ശുചിമുറികൾ കേരളത്തിൽ നിർമിച്ചു. കിസാൻ സമ്മാൻ നിധിയിലുടെ 37 ലക്ഷം രൂപ കേരളത്തിലെ കർഷകർക്ക് നൽകി. ജൻ ധൻ യോജന വഴി രണ്ട് ലക്ഷം രൂപ കേരളത്തിലെ സ്ത്രീകൾക്ക് കൊവിഡ് കാലത്ത് നൽകി, പ്രതിമാസം 500 രൂപ വീതം. കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈന് 3000 കോടി രൂപ നൽകി. സ്ഥലമേറ്റെടുപ്പ് ഇഴയുന്നത് നിമിത്തം കേരളത്തിലെ ദേശീയപാത വികസനം വൈകുന്നു. കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികളോട് ഗുഡ് ബൈ പറയേണ്ട സമയം എത്തി.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ

കേരളത്തിൽ നടക്കുന്ന പല മോശം കാര്യങ്ങളും മാധ്യമങ്ങൾ പുറത്തറിയിക്കുന്നില്ല, ഡൽഹിയിൽ അറിയിക്കുന്നില്ല. എൻഡിഎയുടെ കാര്യങ്ങളും മാധ്യമങ്ങൾ അറിയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. രണ്ട് മുന്നണികളും സൈദ്ധാന്തികമായി തകർന്നു. ബംഗാളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാണ്. രാഹുൽ ഗാഡി കേരളത്തിൽ സമയം കളയുന്നു. ബംഗാളിലെത്തി ഇടതിന് വോട്ട് ചോദിക്കട്ടേ. മുഖ്യമന്ത്രി കേരളത്തിലേക്ക് കേന്ദ്ര ഏജൻസികളെ വിളിച്ചു. അന്വേഷണം മുഖ്യമന്തിയുടെ ഓഫീസിലേക്ക് എത്തിയപ്പോൾ എതിർക്കുന്നു. കേരളത്തിൽ സ്ത്രീകൾ, കുട്ടികൾ, ദളിതർ എന്നിവർക്ക് എതിരെ ആക്രമണങ്ങൾ കൂടി. സിപിഎം പാർട്ടി ഓഫീസിൽ വെച്ചുവരെ അതിക്രമം നടന്നു. നിയമനങ്ങളിൽ സ്വജനപക്ഷപാതം മാത്രമാണ്. മന്ത്രിമാർ വരെ ഇടപെട്ടെന്ന് തെളിഞ്ഞിട്ടും അന്വേഷണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button