കോഴിക്കോട് : കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നല്‍കിയതെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 36 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വേണ്ടി 27,956 മെട്രിക്ടണ്‍ പയര്‍ വര്‍ഗങ്ങള്‍ പ്രത്യേകം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം നല്‍കിയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
Read Also : ചെങ്ങന്നൂർ പിടിച്ചടക്കാൻ ബിജെപി; ആശങ്കയിൽ ഇടത് – വലത് മുന്നണികൾ
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അത് കൊടുക്കാത്തതെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ തൊലിക്കട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments