ന്യൂഡൽഹി : ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ യോഗയെ ആഗോള തലത്തിൽ ഉയർത്താൻ മോദി സർക്കാർ. 2021 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കായിക ഇനമായി യോഗയെ ഉൾപ്പെടുത്തും. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.
Read Also : കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി വീണ്ടും നീട്ടി
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാകും മത്സരം സംഘടിപ്പിക്കുക. സീനിയർ, ജൂനിയർ, സബ്- ജൂനിയർ വിഭാഗത്തിൽ മത്സരം സംഘടിപ്പിക്കും. യോഗയെ കായിക ഇനമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ യോഗാസന സ്‌പോർട്‌സ് ഫെഡറേഷനെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ചു.
കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നതിന് ഫെഡറേഷനുകൾക്ക് സർക്കാർ അംഗീകാരം ആവശ്യമാണ്. നാഷണൽ യോഗാസന സ്‌പോർട്‌സ് ഫെഡറേഷന് സർക്കാർ അംഗീകാരം ലഭിച്ചതോടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാകും.
Post Your Comments