സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ യുവതി മയങ്ങി വീഴും. തമാശയല്ല ഇതൊരു അപൂര്‍വ മസ്തിഷ്ക തകരാറാണ്. എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്ക്ക് ഭയമാണ്. പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. കാരണം ആകര്‍ഷകമായി തോന്നുന്ന ആരെയെങ്കിലും കണ്ടാല്‍ പിന്നീട് സംഭവസ്ഥലത്ത് തന്നെ തലകറങ്ങി വീഴും. കിര്‍സ്റ്റി ബ്രൗണ്‍ എന്ന യുവതിയ്ക്കാണ് കാറ്റപ്ലെക്സി എന്ന മസ്തിഷ്ക രോഗം ബാധിച്ചിരിക്കുന്നത്. കോപം, ചിരി, ഭയം തുടങ്ങിയ ശക്തമായ വികാരങ്ങള്‍ ഉണ്ടായാലാണ് ഇത്തരത്തില്‍ മയങ്ങി വീഴുന്നത്. ചെഷയറിലെ നോര്‍ത്ത് വിച്ച് സ്വദേശിയായ ഈ 32 കാരിയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഈ രോഗാവസ്ഥ വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഒരിക്കല്‍ ഷോപ്പിംഗിനായി പോയപ്പോള്‍ സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ തന്റെ കാലുകള്‍ ദുര്‍ബലമായിയെന്നും കൂടെയുണ്ടായിരുന്ന കസിനെ താങ്ങിപ്പിടിക്കേണ്ടി വന്നുവെന്നും യുവതി ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
Also Read:പ്രശസ്ത നടൻ പി സി സോമന്‍ അന്തരിച്ചു
സാധാരണയായി, ഈ അവസ്ഥ നാര്‍ക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. ഈ അസാധാരണമായ ഉറക്ക തകരാര്‍ ഒരു വ്യക്തിയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. നില്‍ക്കുമ്ബോഴും സംസാരിക്കുമ്ബോഴും വാഹനമോടിക്കുമ്ബോഴുമൊക്കെ ഇത്തരത്തില്‍ ഉറങ്ങി വീഴാം. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നില്‍ക്കും. ഇത് ഒരു തരം ഉറക്ക തകരാറാണ്. താന്‍ എപ്പോഴും ക്ഷീണിതയാണെന്നും കിര്‍സ്റ്റി പറയുന്നു. ഇടയ്ക്കിടയ്ക്കുള്ള തളര്‍ച്ചകള്‍ യുവതിയെ കൂടുതല്‍ ക്ഷീണിതയാക്കുന്നുണ്ട്. ശരിയായി ഉറങ്ങാനും കിര്‍സ്റ്റിയ്ക്ക് സാധിക്കാറില്ല. പുറത്തിറങ്ങുമ്ബോള്‍ തലകറക്കമുണ്ടാകാതിരിക്കാന്‍ കിര്‍സ്റ്റി സ്വയം സുരക്ഷയ്ക്കായ് തല താഴ്ത്തിപ്പിടിച്ചാണ് നടക്കാറുള്ളത്. സുരക്ഷയ്ക്കായി കണ്ണുകള്‍ എപ്പോഴും താഴ്ത്തി നിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിര്‍സ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റാപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ദിവസം 50 തവണ വരെ തലകറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കിര്‍സ്റ്റിയ്ക്ക് ഭയമാണ്.
Post Your Comments