Latest NewsIndiaNewsCrime

മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

ആഗ്ര: മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിക്കുകയുണ്ടായി. ദേവേന്ദ്ര രാജ്പുത് എന്ന ഇരുപത്തിയെട്ടുകാരനാണ് ദാരുണമായി മരിച്ചിരിക്കുന്നത്. യുപിയിലെ ഖണ്ടാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്.

സ്വകാര്യ ലാബില്‍ ജോലിക്കാരായിരുന്ന ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറെക്കാലമായി ഒരുമിച്ചായിരുന്നു ഇവരുടെ താമസം. എന്നാല്‍ അതേസമയം യുവാവിനു വീട്ടുകാർ വേറൊരു വിവാഹം തീരുമാനിക്കുകയുണ്ടായി. ഇതില്‍ പ്രകോപിതയായാണ് ആക്രമണം നടത്തിയത്.

വ്യാഴാഴ്ച വീട്ടിലെ ഫാന്‍ ശരിയാക്കാനെന്നു പറഞ്ഞ് യുവാവിനെ കാമുകി വിളിച്ചുവരുത്തുകയായിരുന്നു ഉണ്ടായത്. ഫാന്‍ ശരിയാക്കുന്നതിനിടെ ആസിഡ് ദേഹത്തേക്ക് ഒഴിച്ചു. അപകടത്തിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്.

യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button