NattuvarthaLatest NewsNews

മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 220 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,20,247 ആയി ഉയർന്നു. 103 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ 98 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 16,295 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,585 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 115 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 57 പേരും മൂന്ന് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button