Latest NewsKeralaNews

പത്മജചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് പോയി, സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം; പത്മജയെക്കുറിച്ചു സുരേഷ്ഗോപി

മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് നടൻ സുരേഷ് ഗോപിയാണ്. എതിർസ്ഥാനാർഥിയായി കോണ്‍ഗ്രസിൽ നിന്നും പത്മജ വേണുഗോപാൽ ആണ് മത്സരിക്കുന്നത്. രണ്ടു രാഷ്ട്രീയ പാർട്ടികളിൽ, എതിർ ചേരിയിൽ നിൽക്കുന്നുവെങ്കിലും പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നൽകിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ… ‘രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button