Latest NewsIndiaNewsInternational

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി ഷമീമ ബീഗം

ലണ്ടന്‍ : അമ്മയുമായുള്ള പൊരുത്തക്കേടാണ് താൻ ഇസ്ലാമിക സ്റ്റേറ്റിൽ ചേരാൻ കാരണമെന്ന് ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം . യുഎസിൽ പ്രദർശിപ്പിച്ച ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐസിസ്’ എന്ന ഡോക്യുമെന്ററിയിലാണ് ഐ എസിൽ ചേർന്നതിനെ ഷമീമ ന്യായീകരിക്കുന്നത് .

Read Also : പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹജസ്വഭാവമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍ 

തനിക്ക് സ്നേഹം തോന്നാത്ത അമ്മയുമായുള്ള ജീവിതം പ്രയാസകരമായി തോന്നി ഇതാണ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചത് . കുടുംബത്തിലെ ‘ കറുത്ത ആട് ‘ എന്നാണ് ഷമീമ സ്വയം വിശേഷിപ്പിക്കുന്നത് .

സിറിയയിലെ ബോംബാക്രമണത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങി, ഇതോടെ തനിക്ക് ‘കുറ്റബോധം’ തോന്നുകയും മുസ്ലീങ്ങളെ പ്രതിരോധിക്കാൻ ആഗ്രഹിക്കുകയും ചെയ്തു- ഷമീമ പറഞ്ഞു.

’ഇത്തരം ആക്രമണങ്ങൾ ലോകത്ത് നടക്കുന്നുണ്ടെന്നും ആരും ഇതിൽ ഒന്നും ചെയ്യുന്നില്ലെന്നും കണ്ടപ്പോൾ അത് എന്നെ അസ്വസ്ഥയാക്കി . എല്ലായ്പ്പോഴും ഒരു മുസ്ലീം സമുദായത്തിന്റെ ഭാഗമാകാണ് ഞാൻ ആഗ്രഹിച്ചിരുന്നതെന്നും ‘ ഷമീമ പറഞ്ഞു.

തന്റെ സുഹൃത്തുക്കൾ ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ഭാഗമാകാൻ താനും ആഗ്രഹിച്ചു . ഒപ്പം സിറിയയിലേക്ക് വരാനും സിറിയക്കാരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്തു, 90 മിനിറ്റ് ഡോക്യുമെന്ററിയിൽ ഷമീമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button