തിരുവനന്തപുരം : കേരളത്തിലെ വോട്ടർ പട്ടികയിൽ സിപിഎം ആസൂത്രിത നീക്കം നടത്തി നാല് ലക്ഷത്തോളം വ്യാജ വോട്ടർമാരെ ചേർത്തെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നൽകും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
‘കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു. എൽ ഡി എഫ് സർക്കാരിനെതിരെ ഒരുപാട് വിഷയങ്ങളുന്നയിച്ചു. ഒരു വിഷയം കഴിഞ്ഞപ്പോൾ അടുത്ത വിഷയം വന്നു. എല്ലാത്തിനും എനിക്കൊപ്പം എന്റെ പാർട്ടിയുമുണ്ടായിരുന്നു’ എന്നും ചെന്നിത്തല വ്യക്തമാക്കി.
Read Also : റെയ്ഡിനെ ഭയന്ന് തഹസില്‍ദാര്‍ വീട്ടില്‍ സൂക്ഷിച്ച 20 ലക്ഷം രൂപ നശിപ്പിച്ചത് ഇങ്ങനെ
താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്നെല്ലാം സർക്കാർ പിന്നോട്ട് പോയി. പാർട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ഹൈക്കമാൻഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. താൻ പ്രതിപക്ഷ നേതാവായി ഇരിക്കുന്ന കാലഘട്ടത്തിൽ യു ഡി എഫ് തിരികെ വരണമെന്നത് മാത്രമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments