ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിനു ശേഷം അദ്ദേഹം ഇതാദ്യമായിട്ടാണ് വിദേശ പര്യടനത്തിനൊരുങ്ങുന്നത്. 15 മാസങ്ങൾക്ക് ശേഷമാണ് മോദി വിദേശ സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാലമത്രേയും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പദ്ധതിയിലും പ്രവർത്തനത്തിലുമായിരുന്നു പ്രധാനമന്ത്രി.
ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി അയൽരാജ്യം സന്ദർശിക്കുന്നത്. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഷെയ്ഖ് ഹസീനയുടെ അഭ്യർത്ഥന പ്രകാരം നരേന്ദ്ര മോദി ചടങ്ങിലെ മുഖ്യാതിഥിയാകും. ഇരുരാജ്യവും തമ്മിൽ വിവിധ കരാറിൽ ഏർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read:സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ല : ഉമ്മന്‍ ചാണ്ടി
കൊവിഡിനു ശേഷം ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തിൽ സൗഹൃദമുള്ള അയൽരാജ്യത്തേക്ക് ആണെന്നത് സന്തോഷം നൽകുന്നതാണെന്ന് മോദി യാത്രയ്ക്ക് മുൻപ് പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിന്‍റെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകാനും ഈ സന്ദർശനം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഒരു താങ്ങായി ഇന്ത്യ എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments