തൃശ്ശൂര്‍ : സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 34ല്‍ നിന്ന് 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്ന വാദം വിശ്വസനീയമല്ല. പെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെന്‍ഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസിലാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.
കിറ്റ് നല്‍കി തുടങ്ങിയത് ആഘോഷ വേളകളിലാണ്. മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും യുഡിഎഫ് സൗജന്യ അരി നല്‍കിയിരുന്നുവെന്നും ഈ സൗജന്യം മാറ്റി ഇടത് സര്‍ക്കാര്‍ രണ്ട് രൂപ ഈടാക്കി തുടങ്ങുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വ്വേകളെ പറ്റി ഒന്നും പറയാനില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഈ സര്‍വ്വേകള്‍ യുഡിഎഫ് പ്രവര്‍ത്തകരെ ഉണര്‍ത്തിയതായി അവകാശപ്പെട്ടു. യുഡിഎഫിന് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.
Post Your Comments