പുതുച്ചേരി : പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അധികാരത്തിലെത്തിയാൽ രണ്ടര ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നതാണ് യുവജനങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ആറായിരം രൂപ വാർഷിക സാമ്പത്തിക സഹായമായി നൽകുമെന്നും പ്രകടനപത്രികയിലൂടെ അവകാശപ്പെടുന്നു. ഉന്നത പഠനത്തിന് ചേരുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യമായി സ്‌കൂട്ടി നൽകുമെന്നും ബിജെപി ഉറപ്പുനൽകുന്നു.
കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, അർജ്ജുൻ രാം മേഘ് വാൾ, ഗിരിരാജ് സിംഗ് എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നീതി ഉറപ്പാക്കും എന്നാണ് പ്രഖ്യാപിക്കുന്നത്. എല്ലാ പ്രഖ്യാപനങ്ങളും പൊതു സമൂഹത്തിൽ നിന്നും ശേഖരിച്ച അഭിപ്രായം അനുസരിച്ചാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
Read Also : കോവിഡ് വ്യാപനം; ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ജനങ്ങളെ നേരിട്ട് കണ്ടാണ് ലക്ഷക്കണക്കിന് പ്രവർത്തകർ അഭിപ്രായം തേടിയത്. അല്ലാതെ ശീതീകരിച്ച മുറികളിൽ ഇരുന്നല്ല. എങ്ങനെയാണ് നരേന്ദ്ര മോദി വാഗ്‌ദാനങ്ങൾ പാലിക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
Post Your Comments