പത്തനംതിട്ട : മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാർത്ഥിയ ആയത് ജയിക്കുകയെന്ന് ലക്ഷ്യത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
രണ്ടു മണ്ഡലങ്ങളിലും ജയിച്ചാൽ ഏത് ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും രണ്ടു മണ്ഡലങ്ങളിലും പരിചയം ഉള്ളതിനാൽ പ്രചാരണരംഗത്തു വലിയ ബുദ്ധിമുട്ട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഞ്ചേശ്വരത്ത് മുസ്ലിം വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നതായി കെ.സുരേന്ദ്രൻ ആരോപിച്ചു. മനോരമ ഓൺലൈനോടാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി വീണ്ടും പിടിയിൽ
എന്നാൽ, ഇത്തവണ മതന്യൂനപക്ഷങ്ങൾ ബിജെപിയോടു വിദ്വേഷ നിലപാട് സ്വീകരിക്കില്ലെന്നും സുരേന്ദ്രൻവ്യക്തമാക്കി. ഗുരുവായൂരിൽ എൻഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായർക്കാണെന്നു സുരേന്ദ്രൻ കൂട്ടിചേർത്തു.
Post Your Comments