Latest NewsNewsIndia

‘രാഹുലി’ന്റെ പൂർണരൂപം വിശദീകരിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയിലെ ‘രാഹുലി’ന്റെ പൂർണരൂപം വിശദീകരിച്ചാണ് ശിവരാജ് സിംഗ് ചൗഹാൻ എത്തിയത്. ജനങ്ങൾ നിരസിച്ച(R-rejected by people), ശ്രദ്ധയില്ലാത്ത(A-absent mind), പ്രതീക്ഷയില്ലാത്ത(H-hopeless), ഉപയോഗ ശൂന്യമായ(U-useless) കള്ളനാണ്(L-liar) രാഹുൽ ഗാന്ധിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ വിമർശിച്ചു.

Read Also :  രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ കോൺഗ്രസ് സർക്കാരിന്റെ എല്ലാ മേഖലകളിലും അഴിമതി നടകന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വർഷമായി കോൺഗ്രസ് അസം ഭരിച്ചിട്ടും തൊഴിലില്ലായ്മ, കലാപം, അക്രമം, നുഴഞ്ഞു കയറ്റം എന്നിവ മാത്രമാണ് ജനങ്ങൾക്ക് സർക്കാർ സമ്മാനിച്ചത്. കോൺഗ്രസിന്റെ വാക്കുകളിൽ വിശ്വസിക്കരുതെന്നും ശിവരാജ് സിംഗ് ചൗഹാൻ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button