KeralaLatest NewsNews

ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട, കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല; ആദായനികുതി പരിശോധനക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിയിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പിണറായി പറഞ്ഞു. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുത്. കിഫ്ബിയുടെ ഓഫീസല്‍ പാഞ്ഞുകയറിയ ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായല്ല പരിശോധന നടത്തിയത്. ചില ഉന്നത ഉദ്യോഗസ്ഥന്മാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിന്റ ഭാഗമായാണ് പരിശോധന നടത്തിയത്. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

Read Also :  യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,128 പേര്‍ക്ക്

കിഫ്ബിയില്‍ പരിശോധന നടത്തിയതിലൂടെ അല്‍പം അപമാനിച്ചുകളയാം എന്ന് കരുതിയാല്‍ അപമാനിതരാകുന്നത് കേന്ദ്രമാണെന്ന് തിരിച്ചറിയണം. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഈ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

നേരത്തെ ധനമന്ത്രി തോമസ് ഐസക്കും പരിശോധനക്കെതിരെ രംഗത്ത് വന്നിയിരുന്നു. ആദായനികുതിവകുപ്പിന്റെ നടപടി ഊളത്തരമാണെന്നും ഭീഷണിപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ശ്രമം എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button