നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ എന്നും ഒപ്പം നിന്നെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ ഏറ്റവും മികച്ച വികസന പങ്കാളിയാണെന്നും അവർ കൂട്ടിച്ചർത്തു. ഇന്ത്യ കേവലം അയൽരാജ്യം മാത്രമല്ലെന്നും, സാമൂഹിക, സാംസ്‌കാരിക, ചരിത്രപരമായ ഇഴയടുപ്പം വെച്ചുപുലർത്തുന്നവരാണ് ഇരു രാജ്യങ്ങളുമെന്നും അവർ പറഞ്ഞു. വിമോചന സമരകാലം മുതൽ ഇന്ത്യൻ സർക്കാരും, ജനങ്ങളും ബംഗ്ലാദേശിന്റെ വളർച്ചയിൽ പങ്കുള്ളവരാണെന്നും ഹസീന വ്യക്തമാക്കി.
പാകിസ്താനെതിരെ പോരാടുന്ന സ്വാതന്ത്ര്യസമര സേനാനികളെ സഹായിക്കുകയും, പീഡനങ്ങളെ തുടർന്ന് പലായനം ചെയ്ത 10 മില്യൺ ആളുകൾക്ക് അഭയം നൽകുകയും ചെയ്തത് ഇന്ത്യയാണ്. ഒരുപാട് ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. അവരുടെ ജീവത്യാഗം എന്നും ഓർക്കുമെന്നും ഹസീന വ്യക്തമാക്കി.
തത്വങ്ങളും, ചരിത്രവും ഇല്ലാതെ രാജ്യത്തിന് പുരോഗതി സാദ്ധ്യമല്ല. സ്വാതന്ത്ര്യത്തിനായി തങ്ങൾ നടത്തിയ സമരം ഇന്ത്യയുടെ സംഭാവനയാൽ അറിയപ്പെടും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളിൽ വിശിഷ്ടാതിഥിയായി നരേന്ദ്ര മോദി എത്തിയതിൽ സന്തോഷമുണ്ടെന്നും ഹസീന പറഞ്ഞു.
നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ ഒപ്പം നിന്നുവെന്നുംകൊറോണ പിടിമുറുക്കിയ ഈ സമയം ആംബുലൻസുകൾ നൽകി ഇന്ത്യ സഹായിച്ചുവെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിയ്ക്കും, സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ഷീന വ്യക്തമാക്കി.
Post Your Comments