KeralaLatest NewsNews

ശബരിമല‍ യുവതി പ്രവേശം ലിംഗസമത്വത്തിന്റെ വിഷയം, പത്ത് വോട്ടുകൾക്ക് വേണ്ടി നിലപാട് മാറ്റില്ല; ആനി രാജ

ശബരിമല യുവതി പ്രവേശം വിശ്വാസത്തിന്റെ വിഷയമല്ലെന്നും ലിംഗസമത്വത്തിന്റെ വിഷയമാണെന്നും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. കേവലം പത്തു വോട്ടുകള്‍ക്കുവേണ്ടിയോ രണ്ടോ മൂന്നോ സീറ്റുകള്‍ക്കു വേണ്ടിയോ നിലപാട് മാറ്റില്ലെന്നും ആനിരാജ പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും ക്ഷേത്രത്തില്‍ കയറുന്നുണ്ടോ പള്ളിയുടെ അള്‍ത്താരയില്‍ കയറി കുര്‍ബാന ചൊല്ലുന്നുണ്ടോ ബാങ്ക് വിളിക്കുന്നുണ്ടോ എന്നതല്ല വിഷയം.

കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നായിരുന്നു മറുപടി. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് അവരുടെ നിലപാടാണെന്നും ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ആനി രാജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button