KeralaLatest NewsNews

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്നത് വിചിത്ര വാദം: എ വിജയരാഘവന്‍

പിസി തോമസ് യുഡിഎഫില്‍ ചേര്‍ത്തത് പരസ്പര യോജിപ്പുണ്ടാക്കാനുള്ള ശ്രമമാണ്.

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രചാരണം നല്ല രീതിയില്‍ നടക്കുന്നുവെന്നുയെന്നും എല്ലായിടത്തും നല്ല ജനപങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വികസന, ക്ഷേമ പരിപാടികള്‍, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. പതിപക്ഷം അപവാദ അസത്യ പ്രചാരണങ്ങളില്‍ മുഴുകുന്നു യുഡിഎഫ് ശിഥിലമായി കഴിഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബി ജെ പി ശക്തിപ്പെടുമെന്നത് വിചിത്ര വാദമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പലരും ഇപ്പോള്‍ ഇടത് പക്ഷത്തേക്ക് വരുന്നു. മൃദു ഹിന്ദുത്വം സ്വീകരിച്ചതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം. ജമാ അത്തെ ഇസ്ലാമി പോലുള്ള മതാധിഷ്ഠിത സംഘടനകളുമായി തദ്ദേശ തെരെഞ്ഞടുപ്പില്‍ കൂട്ടുണ്ടാക്കി. ബിജെപിയുമായി പരസ്യ സഖ്യം ഉണ്ടാക്കിയവരാണ് കോണ്‍ഗ്രസ്. നേമത്ത് ഓ രാജഗോപാല്‍ വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്. മൂന്നിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് കൈയബദ്ധമല്ല. തുടര്‍ഭരണം ഇല്ലാതാക്കാനാണ് ശ്രമം

Read Also: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക​ ആരോഗ്യമന്ത്രി

പിസി തോമസ് യുഡിഎഫില്‍ ചേര്‍ത്തത് പരസ്പര യോജിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ഭരണ തുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുമെന്ന വാദം ജമാ അത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്നു. ഇത് മത ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. കേന്ദ്രത്തില്‍ വിദ്വേഷ രാഷ്ട്രീയമാണ് പ്രയോഗിക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗ ജിഹാദ് നിരോധന നിയമം അടിച്ചേല്‍പ്പിക്കുന്നു. മൗലികാവകാശ ലംഘനമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ത്സാന്‍സി സംഭവം രാജ്യത്തെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍ സഭ, എന്‍എസ്എസ് നേതൃത്വത്തിന്റെ അതൃപ്തി ഗൗരവപൂര്‍വ്വം ശ്രദ്ധിക്കും. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. വിഷയത്തില്‍ ഇടത് പക്ഷത്തിന്റെ നയം വ്യക്തമാണ്. ധാരണാപത്രം റദ്ദാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button