കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 224432 ആയി. രാജ്യത്ത് പുതുതായി 1390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണസംഖ്യാ നിരക്ക് 12568 ആയി ഉയര്‍ന്നു. കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1379 പേര്‍ കോവിഡ് മുക്തരായി. ഇതുവരെ 208771 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
Read Also: തീപ്പെട്ടി ഗണേശന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് രാഘവ ലോറൻസ്
ആകെ കൊവിഡ് ബാധിതരില്‍ 93.02 ശതമാനം പേരുടെയും രോഗം ഭേദമായി. നിലവില്‍ 14403 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 247 പേരുടെ നില ഗുരുതരമാണ്. ആകെ 2005458 പരിശോധനകള്‍ നടത്തി. 12.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments