തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സോളാര്‍ പീഡന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടത്. പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു നടപടി. ഇപ്പോള്‍ കേസില്‍ സിബിഐ പ്രാഥമി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാരിയോട് ദില്ലിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു സാധാരണ കേസ് എന്നതിനപ്പുറത്തേക്ക്, കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരറുക്കാന്‍ ശേഷിയുള്ള കേസ് എന്ന രീതിയിലും സോളാര്‍ കേസ് വിലയിരുത്തപ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെയുള്ള പ്രമുഖരാണ് പ്രതിസ്ഥാനത്തുള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കേന്ദ്ര മന്ത്രിയായിരുന്ന കെസി വേണുഗോപാലും ഉൾപ്പെടെ തന്നെ ശാരീരിക ചൂഷണം ചെയ്‌തെന്നാണ് പരാതി.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെ മുഖമാണ് ഉമ്മന്‍ ചാണ്ടി. അത്തരത്തില്‍, ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സിബിഐയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ തന്നെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംസ്ഥാന പോലീസ് കേസ് എടുത്തത്. ഈ കേസ്, അവസാന നിമിഷം സിബിഐയ്ക്ക് കൈമാറിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
read also: സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സർക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെസി വേണുഗോപാല്‍, വണ്ടൂര്‍ എംഎല്‍എയും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിയുമായ എപി അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരും കേസില്‍ പ്രതികളാണ്.സോളാര്‍ പീഡന കേസില്‍ ആരോപണ വിധേയരായ നാല് പേര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയും എപി അനില്‍കുമാറും ആണ് കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍. ഇടതുപക്ഷത്ത് നിന്ന് ജോസ് കെ മാണി. എപി അബ്ദുള്ളക്കുട്ടി മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.
Post Your Comments