ന്യൂഡൽഹി : കേരളത്തിൽ നിന്നുളള കന്യാസ്‌ത്രീകൾക്കെതിരെ ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആർഎസ്‌എസിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനിയൊരിക്കലും ആർഎസ്‌എസിനെ സംഘ് പരിവാർ എന്ന് വിളിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബമെന്നാല്‍ സ്ത്രീകളെയും പ്രായമായവരെയുമെല്ലാം ബഹുമാനിക്കുന്നതാണ്. സ്‌നേഹവും അടുപ്പവും ചേര്‍ന്നതാണ്. എന്നാല്‍ ഇതൊന്നും ആര്‍എസ്എസിനില്ല.ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആര്‍എസ്എസിന്റ അധര്‍മമായ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
मेरा मानना है कि RSS व सम्बंधित संगठन को संघ परिवार कहना सही नहीं- परिवार में महिलाएँ होती हैं, बुजुर्गों के लिए सम्मान होता, करुणा और स्नेह की भावना होती है- जो RSS में नहीं है।
अब RSS को संघ परिवार नहीं कहूँगा!
— Rahul Gandhi (@RahulGandhi) March 25, 2021
അതുകൊണ്ട് തന്നെ ആര്‍എസ്എസിനെ സംഘ് പരിവാര്‍ എന്ന് താന്‍ വിളിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വീറ്റിറിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Post Your Comments