തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വേ. ഇടതുപക്ഷത്തിന് ഭൂരിപക്ഷം നേടുന്നതിനും കേവല ഭൂരിപക്ഷമായ 70 സീറ്റ് മറികടക്കുന്നതിനും ഉളള സാധ്യത 54 ശതമാനമാണ്. അതേസമയം ഇതേ സാദ്ധ്യത യു.ഡി.എഫിനെ സംബന്ധിച്ച് 38 ശതമാനം മാത്രമാണെന്നാണ് സര്‍വേ പറയുന്നത്. ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുളള സാദ്ധ്യത 8 ശതമാനം ആണ്.
സംസ്ഥാനത്ത് എല്‍.ഡി.എഫിന് 74 മുതല്‍ 80 സീറ്റ് വരെ ലഭിക്കാനുളള സാദ്ധ്യത ആണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. അതേസമയം യു.ഡി.എഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കാതിരിക്കുകയോ 2 സീറ്റ് വരെ ലഭിക്കുകയോ ചെയ്യാം. മറ്റുളളവര്‍ക്ക് 1 സീറ്റും ആണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ പ്രവചനം.
ഭരണവിരുദ്ധ വികാര സൂചികയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിരക്ക് 10 ല്‍ 5.1 എന്ന നിലയില്‍ ആണ്. പ്രാഥമിക പ്രതിപക്ഷമായ യുഡിഎഫിന്റെ കോണ്‍ഫിഡന്‍സ് സൂചിക 10 ല്‍ 5.4 ശതമാനം ആണ്. ഇത് പ്രതിപക്ഷ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പര്യാപ്തമല്ലെന്ന് സര്‍വേ വിലയിരുത്തുന്നു. നിലവില്‍ കേരളത്തിലെ യു.ഡി.എഫ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനകീയത വളരെ കൂടുതലാണ് എന്നും സര്‍വേ കണ്ടെത്തിയിരിക്കുന്നു.
പശ്ചിമ ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നാണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. ബിജെപി 147 സീറ്റ് നേടി അധികാരത്തില്‍ എത്തും എന്നാണ് സര്‍വേ ഫലം. ബി.ജെ.പിക്ക് അധികാരത്തില്‍ എത്താനുളള സാദ്ധ്യത 51 ശതമാനമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കാനുളള 34 ശതമാനവും ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കാതിരിക്കാനുളള സാധ്യത 15 ശതമാനവും ആണെന്നാണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്.
Post Your Comments