പലരും അസാധ്യമെന്ന് കരുതിയ കാര്യങ്ങളെല്ലാം തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ പാത വികസനം എന്നിവ സര്‍ക്കാര്‍ നടപ്പാക്കി. സ്‌കൂളുകളും ആശുപത്രികളും ലോകോത്തര നിലവാരത്തിലേക്ക് വളര്‍ന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.
Also Read:ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ഉക്രൈയ്ൻ
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു പലരും ധരിച്ചു വച്ചത്. ഇപ്പോള്‍ എന്തായി?അസാധ്യമെന്ന് കരുതിയ പലതും എല്‍ ഡി എഫ് നടപ്പാക്കിയില്ലേ. ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം എന്നിവ നടപ്പായില്ലേ. കെ ഫോണ്‍ പദ്ധതി നാടാകെ ഏറ്റെടുത്തില്ലേ. സ്‌കൂളുകളും ആശുപത്രികളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് വളര്‍ന്നില്ലേ?
തിരുവല്ലയില്‍ കേരള പര്യടനത്തില്‍ പങ്കു ചേരാന്‍ വന്നെത്തിയ ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം തിരിച്ചറിഞ്ഞിരിക്കുന്നു. നാടിന്‍്റെ വികസനത്തിനു തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിനോട് ശക്തമായ പ്രതിഷേധം അവര്‍ക്കിടയിലുണ്ട്. തിരുവല്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാത്യു ടി തോമസിന്റെ വിജയമുറപ്പിച്ച് പിന്തിരിപ്പന്‍ രാഷ്ട്രീയ ശക്തികളോട് ജനങ്ങള്‍ മറുപടി പറയും.
Post Your Comments