Latest NewsKeralaNews

ഒർജിനൽ വോട്ടുകള്‍ പോലും പട്ടികയിൽ ചേർക്കാത്ത കോൺഗ്രസുകാരാ കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത്; മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം : വോട്ടർപ്പട്ടികയിൽ കള്ളവോട്ടുകൾ ചേർത്തത് യുഡിഎഫുകാരാണെന്ന മുഖ്യമന്ത്രിയുടെ  ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒർജിനൽ വോട്ടുകള്‍ പോലും പട്ടികയിൽ ചേർക്കാത്തവരാണ് കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

‘വോട്ടർപ്പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാൻ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേർക്കാൻ അവർ മെനക്കെടുന്നത്’- ചെന്നിത്തല പറഞ്ഞു.

Read Also :  പെരുമ്പളം നിവാസികൾ ദുരിതത്തിൽ ; ബോട്ട് സർവ്വീസുകൾ മുടങ്ങിയതോടെ അവശ്യകാര്യങ്ങൾക്ക് പോലും പുറത്തുപോകാൻ കഴിയാത്ത അവസ്ഥ

ഇരട്ടവോട്ടിൽ വന്നിട്ടുള്ള തെളിവുകളെല്ലാം കോൺഗ്രസിന് എതിരാണെന്നും, മറ്റൊരു പാർട്ടിയും കള്ളവോട്ട് ചേർക്കാ‍ൻ ശ്രമിച്ചതായി അറിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇരട്ട വോട്ട് സംബന്ധിച്ച് വിവാദം ഉയർത്തിക്കൊണ്ടു വന്നത് ചെന്നിത്തല തന്നെയായിരുന്നു. വോട്ട് ചേര്‍ത്തവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ്  ചെന്നിത്തല ആദ്യം പരാതി ഉന്നയിച്ചത്. അറുപത്തിയഞ്ചോളം മണ്ഡലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും പിന്നീട്   മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്  പരാതി നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button