ന്യൂഡല്‍ഹി: അപമാനിച്ചതിന് പ്രതികാരം തീർത്തത് മീന്‍കറിയില്‍ താലിയം കലര്‍ത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ഭാര്യയുടെ അമ്മയേയും സഹോദരിയേയുമാണ് 37കാരനായ വരുണ്‍ അറോറ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ യുവാവ് അറസ്റ്റില്‍.
വരുണിന്‍റെ ഭാര്യാമാതാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികതകളാണ് ഇത് കൊലപാതകമാണെന്ന സംശയം ഉയർത്തിയത്. അനിതയ്ക്ക് പിന്നാലെ വരുണിന്‍റെ ഭാര്യ ദിവ്യയുഡി രക്തത്തിലും താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അനിതാ ദേവി ശര്‍മ്മയുടെ മറ്റൊരു മകളായ പ്രിയങ്ക ഫെബ്രുവരി 15ന് ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രിയങ്കയ്ക്കും താലിയം വിഷബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അനിതാ ദേവിയുടെ ഭര്‍ത്താവ് ദേവേന്ദര്‍ മോഹന്‍ ശര്‍മ്മയിലും വീട്ടുവേലക്കാരിയിലും വിഷബാധയുടെ ലക്ഷണം കണ്ടെത്തി. ഇതോടെയാണ് അന്വേഷണം വരുണിലേക്ക് തിരിഞ്ഞത്.
ജനുവരി മാസം വരുണ്‍ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് വരുണ്‍ കൊണ്ടുവന്ന മീന്‍ കറിയിലായിരുന്നു താലിയം കലര്‍ത്തിയത്. സദ്ദാം ഹുസൈന്‍റെ ആരാധകൻ കൂടിയാണ് വരുണ്‍.
Post Your Comments