
നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിലിറങ്ങും. ദുബൈയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അഭാവത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുക. പകരം ഇഷാൻ പണ്ടിത ഇന്ന് ഇന്ത്യയുടെ അറ്റാക്കിങിൽ അരങ്ങേറിയേക്കും. അതേസമയം, ഇന്ത്യൻ നിരയിൽ ഒരുപാട് യുവതാരങ്ങൾ അരങ്ങേറ്റം കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. ലിസ്റ്റൺ കൊളാസോയും ആദ്യ ഇലവനിൽ ഇടം നേടാനാണ് സാധ്യത.
മലയാളി താരം മഷൂർ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനായി നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മഷൂർ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. മലയാളി സാന്നിധ്യമായ ആഷിഖ് കുരുണിയനും ടീമിലുണ്ട്. ഒമാനെതിരെ രണ്ട് തവണയും ഇന്ത്യ നേരിട്ടുമ്പോഴും പൊരുതി നില്ക്കാൻ ടീമിനായിരുന്നു. ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം.
Post Your Comments