Latest NewsNattuvarthaNews

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർകൂടി പിടിയിൽ

മാന്നാർ; ദുബായിൽ നിന്നു മടങ്ങിയെത്തിയ യുവതിയെ സ്വർണക്കടത്തു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 3 പേർകൂടി അറസ്റ്റിൽ ആയിരിക്കുന്നു. 2ാം പ്രതി കൊടുങ്ങല്ലൂർ അഴീക്കോട് പേബസാർ കുന്നിക്കുളത്ത് ഷിഹാബ് (39), 8ാം പ്രതി നോർത്ത് പറവൂർ വെടിമറ തോപ്പിൽ പറമ്പിൽ സജാദ് (37), 9ാം പ്രതി കൊടുങ്ങല്ലൂർ ഇടവിലങ്ങ് പൊരിബസാർ വൈപ്പിൽപാടത്ത് ഫൈസൽ (28) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നു. ക്വട്ടേഷൻ സംഘത്തലവൻ മാന്നാർ സ്വദേശി ഷംസ് അടക്കം 7 പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ 10 പേർ അറസ്റ്റിലായി. പത്തോളം പേരെ പിടികൂടാനുണ്ട്. മലപ്പുറം പൊന്നാനി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായതെന്ന് മാന്നാർ സിഐ എസ്. നുഅമാൻ പറഞ്ഞു.

ദുബായിൽനിന്നു നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെ (39) ആണ് കഴിഞ്ഞ മാസം 22നു പുലർച്ചെ തട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button