Latest NewsIndia

സ്ത്രീകള്‍ വിദേശ പശുവിൻ പാൽ കുടിച്ച് വീപ്പ പോലെയായിരിക്കുന്നു’;ഡിഎംകെ നേതാവ് വിവാദത്തിൽ

ഇതിനു മുന്‍പ് എട്ട് നമ്പര്‍ പോലെയായിരുന്നു സ്ത്രീകള്‍'

ചെന്നൈ: വിദേശ പശുവിന്‍ പാല്‍ കുടിക്കുന്നതുകൊണ്ട് ഇന്ന് സ്ത്രികള്‍ ആകൃതി നഷ്ടപ്പെട്ടുവെന്നും സ്ത്രീകള്‍ വീപ്പ പോലെയായെന്നും ഡി എം കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. ഇത് വൈറലായതോടെ ഇയാളുടെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. സ്ത്രീകളുടെ ശരീരത്തെ കളിയാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിദേശ ഇനമായ പശുക്കളുടെ പാല്‍ കുടിച്ചതിന് ശേഷം സ്ത്രീകള്‍ വീപ്പ പോലെയായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘വ്യത്യസ്ത തരത്തിലുള്ള പശുക്കള്‍ ഉണ്ട്. ആളുകള്‍ വിദേശത്ത് പശുക്കളെ കറക്കുന്നതിനായി യന്ത്രം ഉപയോഗിക്കുന്നു. ഈ യന്ത്രം ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വിദേശ പശുവില്‍ നിന്ന് 40 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. ഈ പാല്‍ കുടിച്ചാണ് നമ്മുടെ സ്ത്രീകള്‍ ശരീരഭാരം വര്‍ധിപ്പിച്ചത്. ഇതിനു മുന്‍പ് എട്ട് നമ്പര്‍ പോലെയായിരുന്നു സ്ത്രീകള്‍’ വൈറല്‍ വീഡിയോയില്‍ അദ്ദേഹം പറയുന്നു. ഇന്ന് സ്ത്രീകള്‍ക്ക് ആകൃതി നഷ്ടപ്പെടുകയും വിദേശ പശുവിന്‍ പാല്‍ കുടിക്കുമ്പോള്‍ വീപ്പ പോലെയാവുകയും ചെയ്തതായി ഡി എം കെ നേതാവ് വിഡിയോയില്‍ പറയുന്നു.

read also: സച്ചിന്‍ വാസെയ്‌ക്കെതിരെ യു.എ.പി.എ. ചുമത്തി , ആഭ്യന്തരമന്ത്രിക്കെതിരെ ജ്യുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ടു

വീഡിയോ വൈറലായതോടെ വലിയ തിരിച്ചടി ലിയോണി നേരിട്ടു. പാര്‍ട്ടി സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നതിന് മുന്‍പ് ഇങ്ങനെയുള്ളവരെ ഒഴിവാക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. ഗര്‍ഭ ധാരണത്തിനു ശേഷമോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കു ശേഷമോ എന്താണ് സംഭവിക്കുന്നതെന്ന് ലിയോണിന് അറിയാമോ എന്ന് ബിജെപി നേതാവ് ഗായത്രി രഘുറാം ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button