Latest NewsNewsIndia

കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റു​മ​തി നി​ർ​ത്തി ഇ​ന്ത്യ

ന്യൂഡൽഹി : കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക​യ​റ്റു​മ​തി നി​ർ​ത്തി ഇ​ന്ത്യ. പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്‍നിക്ക വാക്സിന്‍ കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത്. കഴിഞ്ഞ വ്യാഴം മുതല്‍ വാക്സിന്‍ കയറ്റുമതി നടക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റ് വ്യക്തമാക്കുന്നത്. അതേസമയം, രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വെച്ചിരിക്കുന്നതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അ​ൻ​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ നേ​രി​ട്ട് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. 190 രാ​ജ്യ​ങ്ങ​ൾ​ക്ക് ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ഴിയും ഇ​ന്ത്യ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ൻ​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

Read Also :  ‘ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരും’; പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി

ബു​ധ​നാ​ഴ്ച 47,262 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​യാ​ണ് ഇ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,17,34,058 ആ​യി ഉ​യ​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button