
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ശക്തമായ പ്രചാരണത്തിലൂടെ മുന്നണികൾ വിജയം കൊയ്യാനുള്ള ശ്രമത്തിലാണ്. കാട്ടാക്കട മണ്ഡലത്തിൽ എന്‍ഡിഎയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. സിപിഎമ്മുകാര്‍ നടത്തുന്ന വ്യാപക ആക്രമണങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് എതിർ പാർട്ടികളുടെ ആരോപണം.
വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസ് ഡിവൈഎസ്പി ഓഫീസില്‍ നേരിട്ടെത്തി പരാതിപ്പെട്ടു. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്നും ഒരാളെ പോലും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ആരോപിച്ചു കൃഷ്ണദാസ് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിഷയം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments