COVID 19Latest NewsNewsGulfOman

ഒമാനിൽ ആശങ്ക ഉയരുന്നു; ജനങ്ങളുടെ ശ്രദ്ധക്കുറവെന്ന് അധികൃതർ

മസ്‌കറ്റ്: കൊവിഡ് രോഗികളുടെ എണ്ണത്തിലും തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണത്തിലുമുണ്ടായ വര്‍ധനവ് പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത കുറവ് മൂലമാണെന്ന് റോയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പകര്‍ച്ചവ്യാധി യൂണിറ്റ് മേധാവിയുമായ ഡോക്ടര്‍ ഫര്‍യാല്‍ അല്‍ ലാവാട്ടി പറഞ്ഞതായിഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ശരിയായ രീതിയില്‍ മാസ്‌കുകള്‍ ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അലംഭാവം കാട്ടുന്നതാണ് രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമെന്നും ഡോക്ടര്‍ ഫര്‍യാല്‍ അല്‍ ലാവാട്ടി പറഞ്ഞൂ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 22 പേരുടെ ജീവനാണ് കൊറോണ വൈറസ് മൂലം നഷ്ടമായത്. കൊവിഡ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവ് മൂലം രാജ്യത്തിന്റെ ആരോഗ്യരംഗത്ത് വളരെയധികം സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നെന്നതും ഡോക്ടര്‍ ഫര്‍യാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button