ന്യൂഡൽഹി : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , ഹരിയാന സംസ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.
Read Also : കേരളത്തിലെ ജനങ്ങളോട് മലയാളത്തിൽ നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മുംബൈ നഗരത്തില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ ഹോളി ആഘോഷം നിരോധിച്ച് ബൃഹാന്‍ മുംബൈ കോര്പ്പറേഷന് ഉത്തരവിറക്കി. യുപിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments