ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പ്രായം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മരണമടഞ്ഞവരില്‍ 88 ശതമാനമാളുകളും 45 വയസിന് മുകളിലുളളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലാകെ കോവിഡ് മരണനിരക്ക് 1.37 ആണെങ്കില്‍ ഈ പ്രായ വിഭാഗക്കാരില്‍ 2.85 ആണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. 45 വയസിന് മുകളിലുളളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്.
Read Also : ആരാണ് സന്ദീപ് വാചസ്പതി ? കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമാണോ? അല്ല ! – വൈറലാകുന്ന ചിത്രത്തിന് പിന്നിൽ
ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് ബാധിച്ചവരുടെ 771 കേസുകള്‍ കണ്ടെത്തി. 736 കേസുകള്‍ യു.കെ വകഭേദമാണ്. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് പ്രധാനമായും യു.കെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വ്യാപകമായ കോവിഡ് വകഭേദങ്ങളെ ഇനിയും കൂടുതല്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്.
Post Your Comments