മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിൽ വ്യാജ വായ്പാ അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം തട്ടിയ കേസിൽ ഡിഎച്ച്എഫ്എല്ലിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
Read Also : നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി
ദിവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ പ്രമോട്ടർമാരായ കപിൽ വദ് വാൻ, ധീരജ് വദ് വാൻ, പേര് ചേർക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിൽ നിന്നുൾപ്പെടെ നിയമനടപടികൾ തുടരുന്നതിനിടെയാണ് പുതിയ കേസും സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി വായ്പകൾ അനുവദിക്കാൻ അർഹത നേടിയ സ്ഥാപനമെന്ന നിലയിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. പദ്ധതിയുടെ കീഴിൽ 2.60 ലക്ഷം വ്യാജ അക്കൗണ്ടുകളിലൂടെ 14,046 കോടി രൂപ വായ്പയായി വിതരണം ചെയ്തുവെന്നാണ് കാണിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ 1887 കോടി രൂപയുടെ സബ്‌സിഡിക്കായി നീക്കം നടത്തുകയായിരുന്നു. മുൻപ് ഭവനവായ്പകൾ എടുത്ത് തിരിച്ചടച്ചവരുടെ പട്ടിക ഉൾപ്പെടുത്തിയാണ് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചത്.
Post Your Comments