ബാലരാമപുരം∙ കരമന– കളിയിക്കാവിള ദേശീയപാതയിൽ വെടിവച്ചാൻ കോവിലിൻ സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നു. കാറിൽ ഉണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ മൂന്നുപേർ ചെറിയ പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 മണിയോടെ പഴയ പള്ളിച്ചൽ പഞ്ചായത്ത് ഓഫിസിന് സമീപമാണ് സംഭവം ഉണ്ടായിരിക്കുന്നത്. ബാലരാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ഹാൻഡ് റെയിലിൽ ഇടിച്ച് മറിയുകയായിരുന്നു ഉണ്ടായത്. ആശുപത്രിയിലുള്ള രോഗിയെ സന്ദർശിച്ച ശേഷം മടങ്ങിപ്പോകവെയാണ് അപകടമെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മൂന്നുപേരും ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments