Latest NewsKeralaNewsIndia

വിശ്വസിച്ചാലും ഇല്ലെങ്കിലും; ഇടതും വലതും മാറി ഭരിച്ച കേരളത്തിൽ 70 വർഷമായിട്ടും കറണ്ട് ഇല്ലാത്ത ഒരു ഗ്രാമമുണ്ട് !

നമ്പർ വൺ കേരളത്തിൽ തന്നെയാണ് ഇതുമെന്നത് ജനങ്ങൾ തിരിച്ചറിയേണ്ട വസ്തുതയാണ്

മാറി മാറി വന്ന സർക്കാർ ഓരോ തവണ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും നേട്ടങ്ങളിവ, കണക്കുകളിങ്ങനെ എന്നൊക്കെ വമ്പൻ പട്ടിക പുറത്തിറക്കാറുണ്ട്. വോട്ട് തേടി ചെല്ലുമ്പോൾ പരാതി പറയുന്നവരെ തലോടിയും കെട്ടിപ്പിടിച്ചും ആശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, ജയിച്ച് കഴിഞ്ഞാലോ സ്വന്തം നാടിന് വേണ്ടി പോലും ഒന്നും ചെയ്യാത്തവരുണ്ടെന്നതാണ് വസ്തുത. കേരളം സമ്പൂർണ വൈദ്യുതീകരിച്ച സംസ്ഥാനമാണെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, 70 വർഷമായിട്ടും കേരളത്തിൽ വൈദ്യുതി എത്താത്ത ഒരു ഗ്രാമമുണ്ട്.

കൊച്ചിയിലെ കോതമംഗലത്ത് കുട്ടൻപുഴ എന്ന പ്രകൃതിസുന്ദരമായ ഒരു ഗ്രാമമുണ്ട്. കുട്ടൻപുഴയിലെ നൂറോളം കുടുംബങ്ങൾക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. നൂറ് കുടുംബം ഇപ്പോഴും വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ്. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനത്തെ വെളിച്ചമില്ലാത്ത നാടാണ് കല്ലേലിമേട്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഇവിടെയുള്ളവർക്ക് കറണ്ട് വന്നിട്ടില്ല. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നത്.

Also Read:അയല്‍വാസികള്‍ തമ്മിൽ തർക്കം; വെടിയേറ്റ് ഒരാള്‍ മരിച്ചു

കല്ലേലിമേട് ആദിവാസി കോളനിയിലുള്ളവർ വൈദ്യുതി വേണമെന്ന് സർക്കാരിനോടും ജനപ്രതിനിധികളോടും അപേക്ഷിച്ച് വർഷങ്ങളാകുന്നു. മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ പാമ്പിനേയും പഴുതാരയേയും ഒക്കെ ഓടിക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള ജനങ്ങൾ. നാട്ടുകാരുടെ പരാതിക്കൊടുവിൽ ഷിപ്പിയാർഡ് സ്ഥാപിച്ച സോളാർ വിളക്കുകളിലെ ഇത്തിരിവെട്ടം മാത്രമാണ് ഇവരുടെ ഏക ആശ്രയം. വൈദ്യുതിയെ കൂടാതെ ഇവിടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം മാത്രമാകും വെള്ളം വരിക. വോട്ട് ചോദിച്ചെത്തിയവരോട് പാലവും വൈദ്യുതിയും ചോദിച്ചപ്പോൾ തരാമെന്ന് പറഞ്ഞവർ മടങ്ങി. എന്നാൽ, ഇവിടുത്തെ ജനങ്ങളുടെ കാത്തിരിപ്പ് ഇന്നും വെറുതേയാണ്.

തെരഞ്ഞെടുപ്പ് കാലങ്ങളിൽ കാട് കയറി എത്തുന്നവരോട് പരാതി പറയാറുണ്ടെങ്കിലും ആദ്യമൊക്കെ ഉണ്ടായിരുന്ന ആ പ്രതീക്ഷകൾ ഇപ്പോൾ ഇവിടുത്തെ മനുഷ്യർക്കില്ല. ഈ തിരഞ്ഞെടുപ്പിലെങ്കിലും ഇവർക്ക് അവശ്യമായ സൗകര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button