Latest NewsNewsIndia

ബംഗാളില്‍ മമതയെ ഞെട്ടിച്ച് സര്‍വേ ഫലം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് സീ വോട്ടര്‍ അഭിപ്രായ സര്‍വേ. അതേസമയം ബി.ജെ.പി 120 സീറ്റുകള്‍ വരെ നേടി വന്‍മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. തൃണമൂല്‍ 162 മുതല്‍ 168 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന് 18 മുതല്‍ 22 വരെ സീറ്റുകള്‍ നേടാനെ സാധിക്കൂ എന്നാണ് സര്‍വേയില്‍ പറയുന്നത്.

Read Also : തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിക്ക് കരിമ്പൂച്ചകളുടെ കാവല്‍

തമിഴ്നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ്- ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍.ഡി.എ അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.

അതേസമയം സി.എന്‍.എക്സ് അഭിപ്രായ സര്‍വെ അനുസരിച്ച് ബംഗാളില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാദ്ധ്യത . തൃണമൂല്‍ 141 സീറ്റുകളും ബിജെപി 135 സീറ്റുകളും ഇടത് സഖ്യം 16 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button