
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലെത്തിയ ബംഗാളിലെ പ്രമുഖ നേതാവ് മുകുള്‍ റോയിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായ റോയിയുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഇസഡ് കാറ്റഗറിയായാണ് വര്‍ദ്ധിപ്പിച്ചത്.
Read Also : ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം ഏറ്റെടുക്കാന്‍ ഇന്ത്യ, ചൈനയ്ക്ക് പുതിയ വെല്ലുവിളിയുമായി നാവിക സേന
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മമതയുടെ മുന്‍ വിശ്വസ്തന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ റോയി ഇസഡ് കാറ്റഗറി സുരക്ഷയിലായിരിക്കും. നിലവില്‍ കേന്ദ്ര സേനയാണ് റോയിയുടെ സുരക്ഷ ഒരുക്കുന്നത്.
Post Your Comments