പാലക്കാട് : വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സി.പി.എം നേതാവ് എം.എ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് വീഴ്ച വരുത്തിയില്ലെന്നും എം.എ ബേബി പറഞ്ഞു.
ചില കാര്യങ്ങളില്‍ വിശ്വാസികളുടെ താത്പര്യങ്ങള്‍ വേണ്ടത്ര ചിലര്‍ കാത്തുസൂക്ഷിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇടത് മുന്നണിക്ക് യാതൊരു സങ്കോചവും കൂടാതെ പറയാന്‍ കഴിയും, വ്യക്തികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതില്‍ ഇടത് മുന്നണി ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും എം.എ ബേബി വ്യക്തമാക്കി.
Read Also : കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താർജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി തര്‍ക്കത്തിനില്ല. എന്‍.എസ്.എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമദൂരം ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്തുണക്കുമെന്ന് എന്‍.എസ്.എസ് പറഞ്ഞിട്ടില്ല. എന്‍.എസ്.എസിന്റെ അഭിപ്രായങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകട്ടെയെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments