CricketLatest NewsNewsSports

വനിതകളുടെ ടി20 റാങ്കിങ്; ഷെഫാലി വർമ്മ വീണ്ടും ഒന്നാമത്

വനിതകളുടെ ടി20 റാങ്കിങിൽ ഇന്ത്യയുടെ യുവതാരം ഷെഫാലി വർമ്മ വീണ്ടും ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് പതിനേഴുകാരിയായ ഷെഫാലി വർമ്മയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ വനിതാ ടി20 ലോകകപ്പിനിടെയാണ് ഷെഫാലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. ഷെഫാലിക്ക് 750 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയയുടെ ബെത്ത് മ്യൂണിയും ന്യൂസ്‌ലാന്റിന്റെ സോഫി ഡിവൈനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

ഏഴാം സ്ഥാനത്തുള്ള സ്‌മൃതി മന്ദാനയും ഒമ്പതാം സ്ഥാനത്തുള്ള ജമൈമ റോഡ്രിഗസാണ് ഷെഫാലിയെ കൂടാതെ ആദ്യ പത്ത് റാങ്കുകളിലുള്ള ഇന്ത്യൻ താരങ്ങൾ. ബൗളർമാരിൽ ഏഴാം സ്ഥാനത്തുള്ള ദീപ്തി ശർമ്മയും എട്ടാം സ്ഥാനത്തുള്ള രാധാ യാദവുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണണ് ഒന്നാമത്. ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനത്തുള്ള ദീപ്തി ശർമ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ തരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button