തിരുവനന്തപുരം: പന്ത്രണ്ടു വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. യൂട്യൂബ് അനുകരിച്ചു മുടി വെട്ടുമ്പോഴല്ല അപകടം ഉണ്ടായതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മരണ മൊഴി എന്നാണ് സൂചന. ഗെയിമില്‍ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി വിവരം.
Read Also : കോണ്‍ഗ്രസ് പറഞ്ഞ് നടക്കുന്നത് വെറും നുണ പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്നലെയാണ് വെങ്ങാനൂര്‍ സ്വദേശി ശിവനാരായണനെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് കണ്ടെത്തിയത്. യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോള്‍ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇതല്ലെന്നാണ് ഡോക്ടര്‍ക്ക് നല്‍കിയ മരണമൊഴി വ്യക്തമാക്കുന്നത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മൂമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ പൊള്ളലേറ്റ നിലയില്‍ എസ്.എ.ടി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 8.40തോടെയാണ് മരണം സ്ഥിരീകരിച്ചത്. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു.
Post Your Comments