ദിസ്പൂര്‍ : തേയിലത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് നുണ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേയില തൊഴിലാളികളുടെ വേതനം 100 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പി അത് രണ്ട് മടങ്ങാക്കി ഉയര്‍ത്തി. അസമിലെ ലക്ഷ്മിപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ വേതനം 100 രൂപയാക്കി ഉയര്‍ത്താന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ് ഇന്ന് നുണ പ്രചാരണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ തൊഴിലാളികളുടെ വികസനത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വോട്ട് നേടാന്‍ വേണ്ടി കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നായിരിക്കുന്നു. അസമില്‍ ഇടത് പക്ഷവുമായി സഖ്യം സ്ഥാപിച്ചിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് സഖ്യമല്ല മറിച്ച്് ഒരു വലിയ നുണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സഖ്യം അഴിമതിയും നുഴഞ്ഞുകയറ്റവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments