ന്യൂഡല്‍ഹി : രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ് എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also : ദുബായ് ഉപഭരണാധികാരി ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു : രാജ്യത്ത് 10 ദിവസത്തെ ദു:ഖാചരണം
ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ യു.കെ വകഭേദത്തിലുള്ള 736 സാമ്പിളുകള്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദമുള്ള 34 എണ്ണം ബ്രസീലിയന്‍ വകഭേദത്തിലുള്ള 1 സാമ്പിള്‍ എന്നിങ്ങനെയാണിത് കണ്ടെത്തിയത്. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
വിവിധ വൈറസുകളുടെ ജീനോമിക് വകഭേദങ്ങള്‍ പ്രകൃതിദത്ത പ്രതിഭാസമാണെന്നും ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments