COVID 19Latest NewsIndiaNews

കോവിഡ് ഭീതിയിൽ മഹാരാഷ്ട്രയും പഞ്ചാബും; സ്ഥിതിഗതികൾ അതീവ രൂക്ഷം

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം നേരിടുന്ന മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പത്തു ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ഉള്ളത്. ഒരെണ്ണം കര്‍ണാടകയിലുമാണ് ഉള്ളത്. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബിലും സ്ഥിതി അതീവ രൂക്ഷമാണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിക്കുകയുണ്ടായി. ഗുജറാത്തില്‍ 1700 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 1500 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തുകയുണ്ടായി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്റെ ( ഡബിള്‍ മ്യൂട്ടന്റ് വേരിയന്റ്) സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതുവരെ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്ക് പുറമേയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button