Latest NewsIndiaNews

പ്രായമായാലും പണം സമ്പാദിക്കാം; മോദി സർക്കാരിന്റെ വിവിധ പെൻഷൻ പദ്ധതികളെക്കുറിച്ച് അറിയാം

വാർധക്യത്തിലും പണം സമ്പാദിക്കാൻ കഴിയുന്ന നിരവധി പദ്ധതികളാണ് മോദി നടപ്പിലാക്കിയിരിക്കുന്നത്. പാവപ്പെട്ട ആളുകൾ മുതൽ കർഷകരും മുതിർന്ന പൗരന്മാരും ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ച് അറിയാം.

പ്രധാനമന്ത്രി സ്‌മോൾ ബിസിനസ് മൻധൻ യോജന

2019-ൽ ജാർഖണ്ഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായികൾക്ക് വേണ്ടിയുള്ള ഒരു പെൻഷൻ പദ്ധതിയാണ് ഇത്. ഈ പദ്ധതി പ്രകാരം 60 വയസിനു ശേഷം 3000 രൂപയാണ് പെൻഷൻ ലഭിക്കുക.

കോമൺ സർവീസ് സെന്ററിലൂടെ നിങ്ങൾക്ക് ഈ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഈ പെൻഷൻ പദ്ധതിയിൽ ഗവൺമെന്‍റും തുല്യമായ സംഭാവന ചെയ്യും. രജിസ്റ്റർ ചെയ്യാൻ ആധാർ നമ്പറും ബാങ്ക് അക്കൗണ്ടുമല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല.

Read Also :   രാജ്യത്ത് കോവിഡ് കുത്തനെ ഉയരുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 47,262 പേര്‍ക്ക്

പി എം ശ്രമയോഗി മൻധൻ യോജന

2019-ലാണ് സർക്കാർ ഈ പെൻഷൻ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് സർക്കാർ പെൻഷൻ നൽകും. 60 വയസിനുശേഷം 3000 രൂപയാണ് പെൻഷനായി ലഭിക്കുക. പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 43.7 ലക്ഷം ആളുകളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

Read Also :  ഇഡിക്കെതിരെ കേസുമായി ക്രൈംബ്രാഞ്ച്; ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജനയിൽ ഏത് ഇന്ത്യൻ പൗരനും നിക്ഷേപം നടത്താം. 18-നും 40-നും ഇടയിലാവണം പ്രായം എന്ന് മാത്രം. കുറഞ്ഞത് 20 വർഷത്തെ നിക്ഷേപം ഉണ്ടായാൽ മാത്രമേ ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുകയുള്ളൂ. 1000 രൂപയിൽ തുടങ്ങി പരമാവധി 5000 രൂപ വരെ ഈ പദ്ധതിയിൽ പെൻഷൻ ലഭിക്കും. 60 വയസ് തികഞ്ഞാലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. എത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാനും കഴിയും.

2015-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമാകാൻ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.

പി എം കിസാൻ മൻധൻ യോജന

പ്രധാൻ മന്ത്രി കിസാൻ മൻധൻ യോജന എന്ന പദ്ധതി പ്രകാരം കർഷകർക്കാണ് പെൻഷൻ ലഭിക്കുക. 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു കർഷകനും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. 60 വയസിനുശേഷം പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. ഇതുവരെ 20 ലക്ഷത്തോളം കർഷകരാണ് ഈ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button